Thursday, May 2, 2024
-Advertisements-
ENTERTAINMENTസാരിയുടുത്ത് പൊട്ട് തൊട്ട് ഉപ്പും മുളകിലെ ബാലു ; കാര്യമെന്താണെന്നറിയാൻ ആരാധകരുടെ ബഹളം

സാരിയുടുത്ത് പൊട്ട് തൊട്ട് ഉപ്പും മുളകിലെ ബാലു ; കാര്യമെന്താണെന്നറിയാൻ ആരാധകരുടെ ബഹളം

chanakya news
-Advertisements-

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് ഫ്‌ളവേഴ്‌സ് ടീവി സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. വളരെ കുറച്ച് നാൾ കൊണ്ടാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. വൻ വിജയം നേടി മുന്നേറിയ പരമ്പര ലോക്ക് ഡൌൺ കാരണം കുറച്ചുനാൾ മുടങ്ങിയെങ്കിലും ഇപ്പോൾ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

ഓരോ എപ്പിസോഡും പുതുമ നിറഞ്ഞതാണ്. ഉപ്പും മുളകും എന്ന പരമ്പരയിൽ അഭിനയിച്ച ശേഷം എല്ലാവർക്കും നിരവധി അവസരങ്ങളാണ് സിനിമയിൽ നിന്നും തേടിയെത്തുന്നത്. ഉപ്പും മുളകും പരമ്പരയിലെ മുഖ്യ കഥാപാത്രമായ ബാലുവിനെ അവതരിപ്പിച്ചിരിക്കുന്നത് ബിജു സോപാനമാണ്.

ഗൾഫിൽ അടക്കം നിരവധി ആരാധകരുള്ള ബാലു എന്ന കഥാപാത്രമാണ് ഉപ്പും മുളകും എന്ന സീരിയലിന്റെ നെടുംതൂൺ. മാതൃകയുള്ള അച്ഛനായും ഉത്തരവാദിത്തം തീരെയില്ലാത്ത ഭർത്താവായും മറ്റും താരം തകർത്തു അഭിനയിച്ചു വരുകയാണ്. ഇപ്പോൾ താരത്തിന്റെ പഴയകാല ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മഞ്ഞ നിറത്തിലുള്ള പട്ടു സാരിയണിഞ്ഞു പൊട്ടും കമ്മലും മേക്കപ്പുമിട്ട ബിജുവിന്റെ പഴയ ചിത്രം ഇപ്പോൾ പല പേജുകളിലും ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഓരോ കഥാപാത്രത്തിനോടുമുള്ള താരത്തിന്റെ സമർപ്പണമാണെന്നും ബിജു അതുല്യ കലാകാരനാണെന്നും അടക്കം നിരവധി കമന്റുകളാണ് ആരാധകർ ഫോട്ടോയ്ക്ക് താഴെ പങ്കുവെയ്ക്കുന്നത്.

-Advertisements-