Thursday, May 2, 2024
-Advertisements-
KERALA NEWSസ്വർണ്ണക്കടത്ത് കേസ്; അനിൽ നമ്പ്യാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

സ്വർണ്ണക്കടത്ത് കേസ്; അനിൽ നമ്പ്യാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു

chanakya news
-Advertisements-

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള സംഭവത്തിൽ ജനം ടിവി കോർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഓഫീസിൽ വെച്ച് ചോദ്യം ചെയ്തു. അഞ്ചു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് നടത്തിയത്. ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് അനിൽ നമ്പ്യാർ തയ്യാറായിരുന്നില്ല. ചോദ്യംചെയ്യൽ പൂർത്തിയായശേഷം കസ്റ്റംസ് ഉദ്യോഗസ്ഥരോടൊപ്പം മാധ്യമപ്രവർത്തകരെ കാണാതെ അദ്ദേഹം പോവുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായി രാവിലെ 11 മണിയോടെയാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ അദ്ദേഹം ഹാജരായി.

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്ത് നടന്ന ദിവസം അനിൽ നമ്പ്യാരുമായി സ്വപ്ന സുരേഷ് രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. അനിൽ നമ്പ്യാരുമായി ഫോണിൽ ബന്ധപ്പെട്ട അതേ ദിവസം തന്നെയാണ് സ്വപ്ന സുരേഷ് ഒളിവിൽ പോയത്. സംഭാഷണവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മുൻപാകെ മൊഴി നൽകിയിരുന്നു.

-Advertisements-