Friday, May 17, 2024
-Advertisements-
ENTERTAINMENTCinemaജീവിക്കാനുള്ള വരുമാനമൊന്നും സിനിമയിൽ നിന്നും ലഭിക്കുന്നില്ല, കടം വാങ്ങി വാങ്ങിയാണ് മുന്നോട്ട് പോകുന്നത് ; നടി...

ജീവിക്കാനുള്ള വരുമാനമൊന്നും സിനിമയിൽ നിന്നും ലഭിക്കുന്നില്ല, കടം വാങ്ങി വാങ്ങിയാണ് മുന്നോട്ട് പോകുന്നത് ; നടി മാല പാർവ്വതി പറയുന്നു

chanakya news
-Advertisements-

വ്യത്യസ്ത കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് മാല പാർവതി. നടിയെന്നതിലുപരി അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകയും അവതാരകയുമാണ് താരം. നീല താമര എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടുതുടങ്ങിയത്. സീനിയർ കുഞ്ഞിമാളുവായിട്ടാണ് ചിത്രത്തിൽ താരം അഭിനയിച്ചിട്ടുള്ളത്.

ഗോദ,കൂടെ, ടീച്ചർ,പാപ്പൻ,ബീഷ്മ പർവ്വം,കള്ളനും ഭാഗവതിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അമ്മയായും സഹനടിയായും താരം അഭിനയിച്ചു. തരത്തിന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടകളെക്കുറിച്ചോക്കെ പലപ്പോഴും പാർവതി ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ജീവിക്കാൻ ആവശ്യമായ വരുമാനം ഇപ്പോഴും തനിക്കു ലഭിക്കുന്നില്ലെന്നാണ് താരം പറയുന്നത്.എല്ലാവർക്കും തന്നെ അറിയാം. ഒരു യേസ്റ്റബ്ലിഷ്ഡ് ആയ ആക്ടർ ആണ് താൻ. എല്ലാ മാസവും ഒന്നാം തീയതി വാടക കൊടുക്കാനും കൂടെ ജോലി ചെയ്യുന്നവർക്ക് ശമ്പളം കൊടുക്കാനും തന്റെ കയ്യിൽ പണം ഉണ്ടാകാറില്ല. അതിന് വേറെ ആളുകളോട് ചോദിക്കേണ്ടി വരും. കിട്ടുന്ന പണം മുഴുവനും തനിക്കു സേവ് ചെയ്യാൻ പറ്റുന്നില്ലെന്നും താരം പറയുന്നു.

ഒരുപാട് പേരെ തനിക്കു സപ്പോർട്ട് ചെയ്യാനുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. രണ്ടു വീടും നോക്കാനുണ്ട്. അങ്ങനെ കിട്ടുന്നതൊക്കെ ഇങ്ങനെ തട്ടിമുട്ടി കൊണ്ടുപോകുന്നു. പിന്നെ സിനിമയിൽ നിന്നും ഒരുപാട് പണമൊന്നും നമുക്ക് ചോദിക്കാൻ പറ്റില്ല. അഭിനയിക്കാൻ വിളിക്കുമ്പോൾ ബഡ്ജറ്റിന്റെ കാര്യത്തിൽ നിങ്ങൾ തന്നെ തീരുമാനമെടുത്താൽ മതിയെന്ന് പറയും. കാരണം അങ്ങനെ പറഞ്ഞാൽ മാത്രമേ നമുക്ക് വർക്ക് കിട്ടുകയുള്ളുവെന്ന് പാർവതി പറയുന്നു.

English Summary : mala pavathi about movie life

-Advertisements-