Thursday, May 2, 2024
-Advertisements-
NATIONAL NEWSKarnataka Newsവിദേശത്ത് നിന്നും നാട്ടിലെത്തി പുതിയ വീട് വാങ്ങി ; ഗൃഹപ്രവേശനത്തിന് പിന്നാലെ യുവതിയെ വീട്ടിൽ മരിച്ച...

വിദേശത്ത് നിന്നും നാട്ടിലെത്തി പുതിയ വീട് വാങ്ങി ; ഗൃഹപ്രവേശനത്തിന് പിന്നാലെ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

മംഗളൂരു : പുതുതായി നിർമിച്ച വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് ഗൃഹപ്രവേശം നടന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉള്ളാൾ സ്വദേശിനി അശ്വിനി (25) ആണ് മരിച്ചത്.

ഒന്നര മാസം മുമ്പാണ് വിദേശത്ത് ജോലി ചെയ്തിരുന്ന അശ്വിനി നാട്ടിലെത്തിയത്. തുടർന്ന് മെംഗളൂരുവിൽ പുതുതായി പണികഴിപ്പിച്ച വീട് അശ്വിനി വാങ്ങുകയായിരുന്നു. അമ്മയ്ക്കും അമ്മായിയുടെ മക്കൾക്കുമൊപ്പം വീട്ടിൽ താമസിച്ച് വരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനോട് അശ്വനി മൊബൈലിൽ സംസാരിച്ചിരുന്നു. രാവിലെ അശ്വിനിയെ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിന് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട് വിൽപ്പനക്കാരൻ ചതിച്ചെന്നും ബാങ്ക് അധികൃതർ പീഡിപ്പിക്കുകയാണെന്നും അശ്വിനി എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു. കൂടാതെ തന്റെ ഫോൺ കാമുകന് നൽകണമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നതായി പോലീസ് പറയുന്നു.

English Summary : 25 year old found dead in new house

-Advertisements-