Thursday, May 2, 2024
-Advertisements-
KERALA NEWSപ്രവാസികളെ കേന്ദ്രസർക്കാരിന് എതിരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് കെ സുരേന്ദ്രൻ

പ്രവാസികളെ കേന്ദ്രസർക്കാരിന് എതിരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് കെ സുരേന്ദ്രൻ

chanakya news
-Advertisements-

പ്രവാസികൾ കേരളത്തിലേക്ക് എത്തിയാൽ ക്വറന്റിൻ ചെലവ് സ്വന്തമായി വഹിക്കണമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഏപ്രിൽ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിൽ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രത്യേക വിമാന സർവീസ് വേണമെന്നും സംവിധാനം ചെയ്തു ക്വറന്റിൻ സംവിധാനം ചെയ്തു കൊടുക്കാൻ സർക്കാർ തയ്യാറാണെന്നും പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ അതെല്ലാം മാറ്റി പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ ഇടപെട്ട് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടു വരുമ്പോൾ അവർക്ക് വേണ്ട സൗകര്യം ഒരുക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. തനിനിലവാരമില്ലാത്ത തരത്തിലുള്ള രാഷ്ട്രീയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ അവസരത്തിൽ കാണിക്കുന്നതെന്നും പ്രവാസികളെ കേന്ദ്രത്തിനെതിരെ തിരിക്കുന്നതിനു വേണ്ടിയുള്ള ഗൂഢമായ ശ്രമമാണ് ഇതൊന്നും കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

ഏപ്രിൽ 11 ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ പ്രവാസികളെയെല്ലാം മടക്കിക്കൊണ്ടുവരാൻ പ്രത്യേക വിമാന സർവ്വീസ് വേണമെന്നും വരുന്ന എല്ലാവരേയും ക്വാറന്റൈൻ ചെയ്യാൻ സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നിപ്പോൾ പറയുന്നു എല്ലാവരും വന്നാൽ ബുദ്ധിമുട്ടാണെന്ന്. അന്നു കരുതിയത് കേന്ദ്രസർക്കാർ ഉടനെയൊന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ പോകുന്നില്ലെന്നായിരുന്നു. തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് മുഖ്യമന്ത്രി അന്നു കളിച്ചത്. പ്രവാസികളെ മുഴുവൻ കേന്ദ്രത്തിനെതിരാക്കുക എന്ന ഗൂഡോദ്ദേശമായിരുന്നു മുഖ്യനന്നുണ്ടായിരുന്നത്. ഈ കോവിഡ് ദുരിതകാലത്തും രാഷ്ട്രീയം കളിക്കുന്നത് മറ്റാരുമല്ല പിണറായി വിജയൻ തന്നെയാണ്.

-Advertisements-