Sunday, May 19, 2024
-Advertisements-
NATIONAL NEWSശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു ; നടൻ വിജയകാന്ത് അന്തരിച്ചു

ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു ; നടൻ വിജയകാന്ത് അന്തരിച്ചു

chanakya news
-Advertisements-

ചെന്നൈ : നടനും ഡിഎംകെ അധ്യക്ഷനുമായ വിജയകാന്ത് അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വിജയകാന്ത് ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം ശ്വാസതടസത്തെ തുടർന്ന് വീണ്ടും വിജയകാന്ത് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വിജയകാന്തിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമാകുകയും വ്യാഴാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. മുൻ പ്രതിപക്ഷ നേതാവായ വിജയകാന്ത് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു.

English Summary : actor vijayakanth passed away

-Advertisements-