Monday, May 6, 2024
-Advertisements-
NATIONAL NEWSഅന്തരിച്ച നടൻ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയ നടൻ വിജയ്‌ക്കെതിരെ ചെരുപ്പേറ്

അന്തരിച്ച നടൻ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയ നടൻ വിജയ്‌ക്കെതിരെ ചെരുപ്പേറ്

chanakya news
-Advertisements-

ചെന്നൈ : തമിഴ് ചലച്ചിത്ര താരം വിജയ് ക്കെതിരെ ചെരുപ്പേറ്. അന്തരിച്ച നടൻ വിജയകാന്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോഴാണ് ആൾക്കൂട്ടത്തിന് ഇടയിൽ നിന്നും വിജയ്‌ക്കെതിരെ ചെരുപ്പേറുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

പൊതുദർശനത്തിന് വെച്ച വിജയകാന്തിന്റെ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം തിരിച്ച് കാറിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് ചെരുപ്പേറ് നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഉടൻ തന്നെ വിജയിയെ സുരക്ഷിതമായി കാറിൽ എത്തിക്കുകയായിരുന്നു.

അതേസമയം ആരാണ് ചെരുപ്പെറിഞ്ഞതെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

English Summary : actor vijay gets slipper shot

-Advertisements-