Wednesday, May 1, 2024
-Advertisements-
ENTERTAINMENTCinemaയുവ നടിയെ ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവ നടിയെ ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ഗുജറാത്ത് : വാരണാസിയിൽ യുവ നടിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭോജ്പൂരി സിനിമകളിൽ ശ്രേദ്ധേ വേഷങ്ങൾ ചെയ്ത ആകാൻക്ഷ ദുബേ (28) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് താരത്തെ വരാണസിയിലുള്ള ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം ഞായറാഴ്ച താരത്തിന്റെ പുതിയ ഗാനം ഞായറാഴ്ച രാവിലെ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ മരണ വാർത്ത എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉണ്ട്. കഴിഞ്ഞ ദിവസം താരം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

താരം മരിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. ഇക്കഴിഞ്ഞ വാലെൻഡൈൻ ദിനത്തിൽ തന്റെ കാമുകന്റെ പേര് താരം വെളിപ്പെടുത്തിയിരുന്നു. രണ്ട് വർഷങ്ങക്ക് മുൻപ് വിഷാദ രോഗം മൂലം സിനിമയിൽ നിന്നും ആകാൻക്ഷ ദൂബെ വിട്ട് നിന്നിരുന്നു. ഈ അടുത്ത കാലത്താണ് താരം വീണ്ടും സിനിമകളിൽ സജീവമായത്.

English Summary : Actress Akanksha Dubey is dead

-Advertisements-