Sunday, May 19, 2024
-Advertisements-
ENTERTAINMENTCinemaഅരുൺ ജഗദീഷുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചോ ? ; താൻ സിംഗിൾ മദർ ആണെന്ന് ഭാമ,...

അരുൺ ജഗദീഷുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചോ ? ; താൻ സിംഗിൾ മദർ ആണെന്ന് ഭാമ, ആരാധകരുടെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ

chanakya news
-Advertisements-

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഭാമ 2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ ഭാമയ്ക്ക് സാധിച്ചു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ഭാമ അഭിനയിച്ചു. 2020 ലായിരുന്നു താരത്തിന്റെ വിവാഹം. അരുൺ ജഗതീഷ് ആണ് ഭാമയെ സ്വന്തമാക്കിയത്.

അരുൺ ജഗതീഷുമായുള്ള വിവാഹത്തിന് ശേഷം ഭാമ പൂർണമായും സിനിമയിൽ നിന്നും അവധിയെടുത്തു. സമൂഹമാധ്യമങ്ങളിൽ ആക്റ്റീവ് ആയിരുന്ന ഭാമ കുടുംബ ജീവിതം നയിച്ച് മുന്നോട്ട് പോകുന്നതാണ് പിന്നീട് ആരാധകർ കണ്ടത്. കുടുംബ ചിത്രങ്ങളും ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച അരുൺ ജഗതീഷിന്റെ ചിത്രങ്ങൾ അപ്രത്യക്ഷമായിരുന്നു. അതോടുകൂടി ഭാമ വിവാഹ ബന്ധം വേർപ്പെടുത്തിയതായി വാർത്തകളും പുറത്ത് വന്നു.

എന്നാൽ ഭാമ ഇക്കാര്യം സ്ഥിരീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോഴിതാ ഭാമ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചതായി വെളിപ്പെടുത്തിരിക്കുകയാണ്. താൻ സിംഗിൾ മദർ ആണെന്നാണ് ഭാമ പറയുന്നത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിൾ മദർ ആയപ്പോൾ താൻ കൂടുതൽ ശക്തയായെന്നും താൻ ഇത്രയും ശക്തയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു.

അതേസമയം അരുൺ ജഗതീഷുമായുള്ള ബന്ധം അവസാനിപ്പിച്ചതിലെ കാരണങ്ങൾ വ്യക്തമല്ല. വിവാഹ ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച് ഇതുവരെ അരുൺ ജഗതീഷും പ്രതികരണങ്ങൾ നടത്തിയിട്ടില്ല. മകൾ ഗൗരി ഭാമയ്‌ക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

English Summary : actress bhama divorce

-Advertisements-