Saturday, May 25, 2024
-Advertisements-
ENTERTAINMENTCinemaനിങ്ങളെ സ്വന്തം പോലെയാണ് കരുതിയിരുന്നത് ; ആ ചിത്രങ്ങൾ പുറത്ത് വന്നതോടെ രമേശ് പിഷാരടി വിളിച്ച്...

നിങ്ങളെ സ്വന്തം പോലെയാണ് കരുതിയിരുന്നത് ; ആ ചിത്രങ്ങൾ പുറത്ത് വന്നതോടെ രമേശ് പിഷാരടി വിളിച്ച് ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്തു, സങ്കടം കൊണ്ട് താൻ കരഞ്ഞു ; കൃഷ്ണപ്രഭ പറയുന്നു

chanakya news
-Advertisements-

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങൾ വൈറലായ ചിത്രമാണ് ബിഗ്‌ബോസ് താരമായ രജിത് കുമാറിന്റെയും നടി കൃഷ്ണ പ്രഭയുടെയും വിവാഹ ഫോട്ടോ. ഇരുവരും ഒരുമിച്ച് നിൽക്കുന്ന വിവാഹ ഫോട്ടോയ്ക്ക് ആശംസകൾ അറിയിച്ചും നിരവധി ആളുകളാണ് എത്തിയത്. എന്നാൽ ഇ ഫോട്ടോയുടെ സത്യാവസ്ഥയും പിന്നീട് വെളിയിൽ വന്നിരുന്നു. പരമ്പരയുടെ ഇടയ്ക്കുള്ള ഷൂട്ടിംഗ് സ്റ്റിലാണ് ഇ ചിത്രങ്ങൾ.

ഇരുവരും ഒന്നിച്ചു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാൻ ഇരിക്കുന്ന കോമഡി പാരമ്പരയ്ക്ക് വേണ്ടിയാണ് വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ വാർത്ത ആദ്യം പ്രചരിച്ചപ്പോൾ കാര്യമിയെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ട് പോയപ്പോളാണ് കൃഷ്ണപ്രഭ പ്രതികരണവുമായി എത്തിയത്. വിവാഹം വാർത്ത അറിഞ്ഞു ചിലർ ആശംസകൾ അറിയിച്ചെന്നും ചിലർ പരിഭവങ്ങൾ പറഞ്ഞെന്നും കൃഷ്ണപ്രഭ പറയുന്നു.

വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞു ഏറ്റവും പരിഭവം പറഞ്ഞത് രമേഷ് പിഷാരടിയാണെന്നും, നിങ്ങൾക്ക് വേണ്ടപെട്ടവരാണ് എന്നാണ് കരുതിയത് ഒരു വാക്ക് പറയാമായിരുന്നു വിവാഹ ആൽബത്തിൽ നിന്നും ഫോട്ടോ എടുത്ത് മാറ്റാൻ പോകുന്നുവെന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്‌തെന്നും അത് കേട്ട് കണ്ണ് നിറഞ്ഞുപോയി പിന്നീട് അങ്ങോട്ട് തിരിച്ചു വിളിച്ചാണ് അദ്ദേഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയതെന്നും കൃഷ്ണപ്രഭ പറയുന്നു.

English Summary : actress krishnaprabha about pisharody

-Advertisements-