Monday, May 20, 2024
-Advertisements-
NATIONAL NEWSമുന്നറിയിപ്പ് നൽകാതെ അവധിയെടുത്ത ജീവനക്കാരെ എയർ ഇന്ത്യ പിരിച്ച് വിട്ടു

മുന്നറിയിപ്പ് നൽകാതെ അവധിയെടുത്ത ജീവനക്കാരെ എയർ ഇന്ത്യ പിരിച്ച് വിട്ടു

chanakya news
-Advertisements-

ന്യുഡൽഹി : യാതൊരു മുന്നറിയിപ്പും കൂടാതെ സമരം ചെയ്തത് ബോധപൂർവം പ്രതിസന്ധി സൃഷ്ടിച്ച ജീവനക്കാരെ എയർ ഇന്ത്യ പിരിച്ച് വിട്ടു. അപ്രതീക്ഷിതമായി അവധിയെടുത്തത് ബോധപൂർവമാണെന്ന് എയർ ഇന്ത്യ മാനേജ്‌മെന്റ് വ്യക്തമാക്കി കാബിൻ ക്രൂ അംഗത്തിന് നൽകിയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.

മുന്നറിയിപ്പില്ലാതെ മൂന്നൂറോളം ജീവനക്കാരാണ് അവധിയെടുത്തത്. ഇതേ തുടർന്ന് ഫ്‌ളൈറ്റ് റദ്ദ് ചെയ്യേണ്ടി വരികയും യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം എയർ ഇന്ത്യ മാനേജ്മെന്റിനെ ലേബർ കമ്മീഷണർ വിമർശിച്ചതായുള്ള വാർത്തയും പുറത്ത് വരുന്നുണ്ട്. തൊഴിൽ നിയമത്തിന്റെ ലംഘനം നടന്നു എന്നാണ് ലേബർ കമ്മീഷന്റെ വിമർശനം.

ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നതായും ലേബർ കമ്മീഷൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary : air india express striking employees dismissed

-Advertisements-