Monday, May 20, 2024
-Advertisements-
KERALA NEWSയാത്രക്കാരെ പെരുവഴിയിലാക്കി അവധിയെടുത്ത ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികൾ, അസുഖ ബാധിതരാണെന്ന് പറഞ്ഞാണ് കൂട്ടത്തോടെ അവധിയെടുത്തത് ;...

യാത്രക്കാരെ പെരുവഴിയിലാക്കി അവധിയെടുത്ത ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികൾ, അസുഖ ബാധിതരാണെന്ന് പറഞ്ഞാണ് കൂട്ടത്തോടെ അവധിയെടുത്തത് ; അവധിയെടുത്ത 200 പേരെ എയർ ഇന്ത്യ പിരിച്ച് വിട്ടു

chanakya news
-Advertisements-

കൊച്ചി : ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി സമരം ചെയ്ത ജീവനക്കാരിൽ ഭൂരിഭാഗവും മലയാളികൾ. എയർ ഇന്ത്യയുടെ ഇരുന്നൂറോളം കാബിൻ ക്രൂ അംഗങ്ങളാണ് കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ അവധിയെടുത്തത്. അസുഖ ബാധിതരാണെന്ന പേരിലാണ് ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത്. ഇതിൽ ഭൂരിഭാഗംപേരും മലയാളികളാണെന്നാണ് വിവരം.

മുന്നറിയിപ്പ് ഇല്ലാതെ കൂട്ടത്തോടെ അവധിയെടുത്തതോടെ ബുധനാഴ്ച നൂറോളം വിമാന സർവ്വീസുകൾ റദ്ദ് ചെയ്യേണ്ടി വന്നു. വിമാനം റദ്ദ് ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. മുന്നറിയിപ്പ് നൽകാതെ പണിമുടക്കിയ 200 പേരെ എയർ ഇന്ത്യ ഇതിനോടകം പിരിച്ച് വിട്ടതായാണ് വിവരം. 200 പേർക്ക് എയർ ഇന്ത്യ മാനേജ്‌മെന്റ് പിരിച്ച് വിടൽ നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം മുടങ്ങിയ 20 റൂട്ടുകളിൽ എയർ ഇന്ത്യ ഉടനടി സർവ്വീസുകൾ നടത്തുമെന്നും മൂന്ന് മണിക്കൂറിൽ കൂടുതൽ വിമാനം വൈകിയിട്ടുണ്ടെങ്കിൽ യാത്രക്കാർക്ക് റീഫണ്ട് നൽകുകയോ പുതുക്കിയ തീയതിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

English Summary : air india express management action cabin crew members

-Advertisements-