Friday, May 17, 2024
-Advertisements-
NATIONAL NEWSഈദിന് മുസ്ലിം വീടുകളിൽ ബിജെപി പ്രവർത്തകർ സന്ദർശനം നടത്തി ആശംസകൾ കൈമാറുമെന്ന് ബിജെപി

ഈദിന് മുസ്ലിം വീടുകളിൽ ബിജെപി പ്രവർത്തകർ സന്ദർശനം നടത്തി ആശംസകൾ കൈമാറുമെന്ന് ബിജെപി

chanakya news
-Advertisements-

ന്യുഡൽഹി : ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ വീടുകളിൽ സന്ദർശിച്ചതിന് സമാനമായി ഈദിന് മുസ്ലിം വീടുകളിൽ ബിജെപി പ്രവർത്തകർ സന്ദർശനം നടത്തി ആശംസകൾ കൈമാറുമെന്ന് ബിജെപി നേതാവും എംപിയുമായ പ്രകാശ് ജാവദേക്കർ. രാജ്യത്ത് എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം.

ഈസ്റ്റർ ദിനത്തിൽ ബിജെപി പ്രവർത്തകർ ക്രിസ്ത്യൻ വീടുകളിൽ സന്ദർശനം നടത്തി ആശംസ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ക്രിസ്ത്യൻ പള്ളി സന്ദർശിക്കുകയും പ്രാർത്ഥനയുടെ ഭാഗമാവുകയും ചെയ്തിരുന്നു.

English Summary : bjp plans to visit the homes of muslims on eid

-Advertisements-