Sunday, May 19, 2024
-Advertisements-
KERALA NEWSKasaragod Newsകാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും രണ്ട് മക്കൾക്കും ദാരുണാന്ത്യം

കാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും രണ്ട് മക്കൾക്കും ദാരുണാന്ത്യം

chanakya news
-Advertisements-

കാസർഗോഡ് : മഞ്ചേശ്വരം കുഞ്ചത്തൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കാറും ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ സഞ്ചരിക്കുകയായിരുന്ന തൃശൂർ സ്വദേശികളായ ശിവകുമാർ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.

മംഗളൂരുവിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന കാറും മംഗളൂരുവിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ആംബുലൻസിലുണ്ടായിരുന്ന രോഗിയുൾപ്പടെയുള്ളവർക്ക് പരിക്കേറ്റു. ഇവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

English Summary : car accident in manjeswaram

-Advertisements-