Sunday, May 12, 2024
-Advertisements-
KERALA NEWSKasaragod Newsമ രണ വീട്ടിലേക്ക് ഓട്ടോയിൽ പോകുന്നതിനിടെയാണ് അ പകടമുണ്ടായത് ; കാസർഗോഡ് സ്കൂൾ ബസ്സും ഓട്ടോ...

മ രണ വീട്ടിലേക്ക് ഓട്ടോയിൽ പോകുന്നതിനിടെയാണ് അ പകടമുണ്ടായത് ; കാസർഗോഡ് സ്കൂൾ ബസ്സും ഓട്ടോ റിക്ഷയും കൂട്ടിയി ടിച്ച് അഞ്ച് പേർക്ക് ദാ രുണാ ന്ത്യം

chanakya news
-Advertisements-

കാസർഗോഡ് : ബദിയടുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസ്സും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മൊഗ്രാൽ പുത്തൂർ സ്വദേശികളായ നബീസ,ബീഫാത്വിമ,ഉമ്മു ഹലീമ,ബീഫാത്തിമ മൊഗർ, ഓട്ടോ ഡ്രൈവർ അബ്ദുൾ റൗഫ് എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മാന്യ ഗ്ലോബൽ പബ്ലിക്ക് സ്കൂളിന്റെ ബസ് പെർളയിൽ വിദ്യാർത്ഥികളെ ഇറക്കിയ ശേഷം മടങ്ങി വരുന്നതിനിടെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷ പൂർണമായും തകർന്നു. മരണ വീട്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.

നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ തന്നെ അപകടത്തിൽപെട്ടവരെ കാസർഗോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേർ സംഭവ സ്ഥലത്തും രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയുമാണ് മരിച്ചത്.

English Summary : kasaragod auto rickshaw school bus accident five death

-Advertisements-