Wednesday, May 1, 2024
-Advertisements-
ENTERTAINMENTCinemaകൊച്ചിയിലെ ഹോട്ടലിൽവെച്ചാണ് പണം കൈമാറിയത് ; 130 കോടി രൂപ വായ്‌പ്പാ നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

കൊച്ചിയിലെ ഹോട്ടലിൽവെച്ചാണ് പണം കൈമാറിയത് ; 130 കോടി രൂപ വായ്‌പ്പാ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മലയാളി നടിയിൽ നിന്നും 37 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ

chanakya news
-Advertisements-

കൊച്ചി : 130 കോടി രൂപ വായ്‌പ്പാ വാഗ്ദാനം ചെയ്ത് മലയാള നടിയിൽ നിന്നും 37 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി യാസർ ഇഖ്ബാൽ (51) ആണ് അറസ്റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെ പാലാരിവട്ടം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യാസർ ഇഖ്ബാലിനെ കൂടാതെ മറ്റൊരാൾ കൂടി തട്ടിപ്പ് സംഘത്തിലുള്ളതായും അയാൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

130 കോടി രൂപ വായ്പ്പയെടുത്ത് നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ നടിയുമായി സഹൃദം സ്ഥാപിച്ചത്. തുടർന്ന് വായ്‌പ്പാ എടുക്കുന്നതിനായുള്ള ജോലികൾ ചെയ്യാനാണെന്ന് പറഞ്ഞ് 37 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവെച്ചാണ് പ്രതികൾക്ക് പണം കൈമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു.

പണം നൽകിയിട്ടും വായ്‌പ്പാ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത് തുടർന്ന് നടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കൊൽക്കത്തയിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English Summary : cheated from leading malayali actress accused arrested

-Advertisements-