Sunday, May 19, 2024
-Advertisements-
KERALA NEWSഅമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാ,ന്ത്യം

അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാ,ന്ത്യം

chanakya news
-Advertisements-

തിരുവനന്തപുരം : കാട്ടാക്കടയിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി അബന്യ (18) ആണ് മരിച്ചത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലാണ് അപകടം നടന്നത്.

അമിത വേഗതയിലെത്തിയ ബസ് അബന്യയെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം ബസ് സ്റ്റാൻഡിന്റെ തൂണിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സംഭവം നടന്നതിന് പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപെട്ടു. സംഭവത്തിൽ വിദ്യാർത്ഥികൾ കാട്ടാകട കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധിച്ചു.

English Summary : college student died after being hit by ksrtc bus

-Advertisements-