Monday, May 6, 2024
-Advertisements-
KERALA NEWSകൂത്താട്ടുകുളം ബഡ്ജറ്റ് ടൂറിസം സംഘാടകർക്കെതിരെ വ്യാപക പരാതി ;

കൂത്താട്ടുകുളം ബഡ്ജറ്റ് ടൂറിസം സംഘാടകർക്കെതിരെ വ്യാപക പരാതി ;

chanakya news
-Advertisements-

കൂത്താട്ടുകുളം ബഡ്ജറ്റ് ടൂറിസം സംഘാടകർക്കെതിരെ വ്യാപക പരാതി. നഷ്ടത്തിൻ്റെ പടുകുഴിയിൽ കൂപ്പുകുത്തി കിടക്കുന്ന കെ എസ് ആർ ടി സിക്ക് പുനരുജ്ജീവനം നൽകുക എന്ന ഉദ്ദേശത്തോടെ നടത്തിയ പല പരിഷ്‌കാരങ്ങളിൽ  വിജയം കണ്ട ഒന്നായിരുന്നു ബഡ്ജറ്റ് ടൂറിസം. കൂത്താട്ടുകുളം ഡിപ്പോയിലെ ടൂറിസം സംഘടകർക്കെതിരെ ആണ് ഇപോൾ പരാതി ഉന്നയിച്ചിരിക്കുന്നത്. Ksrtc യിലെ ചില ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കൂത്താട്ടുകുളം ഡിപ്പോയിൽ നടത്തുന്ന ടൂർ സംഘാടനം .

കോട്ടയം എറണാകുളം ജില്ലയുടെ കോർഡിനേറ്റർ ശിക്ഷണ നടപടികൾക്ക് വിധേയനായി സ്ഥലം മാറ്റം കിട്ടി ചെങ്ങന്നൂരിൽ പോയി സേവനം അനുഷ്ഠിക്കുകയും യൂണിയൻ സ്വാധീനം  മുതലാക്കി കോട്ടയം ഡിപ്പോയിലേക്ക് സ്ഥലം മാറ്റം വാങ്ങി വന്ന ഒരു കണ്ടക്ടർ ആണ്. അതിലും രസം കൂത്താട്ടുകുളം ഡിപ്പോയിൽ ടൂർ കൈകാര്യം ചെയ്തിരുന്നത് പാലയിലേക്ക് ട്രാൻസ്ഫർ ആയി പോയ ഡ്രൈവർ ആയിരുന്നു. ഇതിനെതിരെ പരാതി ഉണ്ടായതിനെ തുടർന്ന് ടിയാനെ ഈ ഉത്തരവാദിത്തത്തിൽ നിന്നും അധികൃതർ ഒഴിവാക്കി. ഒരു സര്ക്കാര് സംവിധാനത്തിലെ  നടത്തിപ്പ് ഈ വിധത്തിൽ ആണ്.

Ksrtc രക്ഷപ്പെടണം എന്നാഗ്രഹിക്കുന്ന ഓരോ മലയാളിയും എങ്ങനെ ഈ പ്രസ്ഥാനം നശിക്കുന്നു എന്ന് കൂടി മനസ്സിലാക്കണം. അടുത്തയിടെ ഒരു റെസിഡൻസ് അസോസിയേഷനുമായി നടത്തിയ ടൂറിൽ ഉണ്ടായ വിഷയങ്ങളെ ആധാരമാക്കി കൂത്താട്ടുകുളം ടൂർ സംഘാടകർക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. സംഘാടകർ ബസ്സിൽ വച്ച് മദ്യപിക്കാനുള്ള അവസരം നൽകിയതിലൂടെ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സംഘാടകർക്ക് കമ്മീഷൻ കിട്ടുന്ന ഹോട്ടലിൽ മാത്രമേ വണ്ടി നിർത്തുവാൻ സമ്മതിച്ചുള്ളു എന്നും ഇടക്ക് കഴിക്കുവാൻ ഇറങ്ങിയ ചില യാത്രക്കാരെ  കയറ്റാതെ ബസ്സ് കുറെ ദൂരം പോയി എന്നും ഇത് ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തി എന്നുമാണ് പരാതി.

ജില്ലാ കോർഡിനേറ്റർ ഭരണപക്ഷ യൂണിയൻ നേതാവ് ആയതു കൊണ്ടാണ് ഇത്തരം നടപടികൾക്ക് എതിരെ അധികൃതർ മൗനം പാലിക്കുന്നത് എന്നാണ് ആക്ഷേപം. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചാർജ് ഏറ്റെടുത്തതിന് ശേഷം എങ്കിലും ഇത്തരം ദോഷകരമായ യൂണിയൻ ആധിപത്യം ഒഴിവാക്കും എന്ന പ്രതീക്ഷയിലാണ് പരാതിക്കാർ.

English Summary : ksrtc koothattukulam dipo issue

-Advertisements-