Thursday, May 2, 2024
-Advertisements-
KERALA NEWSമൂന്ന് മാസത്തോളമായി യുവാവ് രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു ; പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ...

മൂന്ന് മാസത്തോളമായി യുവാവ് രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു ; പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മൂന്ന് മാസത്തോളം ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വടകര കടവത്തൂർ കല്ലൻതൊടി സ്വദേശി അശ്വന്ത് (23) ആണ് അറസ്റ്റിലായത്.

പതിനഞ്ചുകാരിയായ പെൺകുട്ടിയുമായി പ്രണയം നടിച്ച പ്രതി പാതിരാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. മൂന്ന് മാസത്തോളമായി പ്രതി രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു.

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എടച്ചേരി പോലീസ് ഇൻസ്‌പെക്ടർ സുധീർ കള്ളന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

English Summary : kozhikode police arrested man rape case

-Advertisements-