Sunday, May 19, 2024
-Advertisements-
KERALA NEWSഅവസാന സെൽഫി, ശിവകുമാർ അവധി കഴിഞ്ഞ് അടുത്ത ആഴ്ച ദുബായിലേക്ക് പോകാനിരിക്കുകയായിരുന്നു ; കാസർഗോഡ് മഞ്ചേശ്വരത്തുണ്ടായ...

അവസാന സെൽഫി, ശിവകുമാർ അവധി കഴിഞ്ഞ് അടുത്ത ആഴ്ച ദുബായിലേക്ക് പോകാനിരിക്കുകയായിരുന്നു ; കാസർഗോഡ് മഞ്ചേശ്വരത്തുണ്ടായ അപകടത്തിൽ തൃശൂർ സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു

chanakya news
-Advertisements-

തൃശൂർ : കാസർഗോഡ് മഞ്ചേശ്വരത്തുണ്ടായ വാഹനാപടകത്തിൽ ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും രണ്ട് മക്കളും മരിച്ചു. ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശി ശിവകുമാർ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.

car accident in manjeswaram

മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങി വരുന്നതിനിടെ മഞ്ചേശ്വരത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. മംഗലാപുരത്തേക്ക് പോകുകയായിരുന്ന ആംബുലൻസിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ദുബായിലായിരുന്ന ശിവകുമാർ ആഴ്ചകൾക്ക് മുൻപാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച ദുബായിലേക്ക് മടങ്ങിപോകാൻ ഇരിക്കുകയായിരുന്നു. ശരത് ബിടെക് കഴിഞ്ഞ് അയർലണ്ടിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗരവ് നാഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞതിന് പിന്നാലെ ബന്ധുക്കൾ തൃശൂരിൽ നിന്നും കാസർഗോഡേക്ക് തിരിച്ചു.

English Summary : father sons from irinjalakuda died in accident

-Advertisements-