Thursday, May 2, 2024
-Advertisements-
ENTERTAINMENTCinemaഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കിട്ട ചലച്ചിത്ര താരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഭക്ഷണം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കിട്ട ചലച്ചിത്ര താരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

ഭുവനേശ്വർ : അചലച്ചിത്ര താരത്തെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെയാണ് അമ്മാവന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ തൂങ്ങിയ നിയയിലാണ് രുചിസ്മിത ഗുരുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒഡീഷയിൽ നിരവധി ആൽബങ്ങളിൽ പാടിയാണ് താരം ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും രുചിസ്മിത അഭിനയിച്ചിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെയാണ് രുചിസ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മാവനും വീട്ടുകാരും പുറത്ത് പോയി ദിര്ഹസെത്തിയപ്പോഴാണ് രുചിസ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി രുചിസ്മിത വഴക്കിട്ടിരുന്നു. ആലു പറാത്ത എന്ന വിഭവം ഉണ്ടാക്കി തരണമെന്ന് രുചിസ്മിത അമ്മയോട് ആവശ്യപ്പെട്ടെങ്കിലും രാത്രി ഉണ്ടാക്കാമെന്ന് അമ്മ പറയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

English Summary : Film star Ruchismita Guru was found dead

-Advertisements-