Thursday, May 2, 2024
-Advertisements-
NATIONAL NEWSBengaluru Newsആലിയ,ഷബനാസ്‌,ഷൈഫ എന്നിവർക്കാണ് സസ്‌പെൻഷൻ ; കോളേജിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറവെച്ച് സഹപാഠിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ...

ആലിയ,ഷബനാസ്‌,ഷൈഫ എന്നിവർക്കാണ് സസ്‌പെൻഷൻ ; കോളേജിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറവെച്ച് സഹപാഠിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തു

chanakya news
-Advertisements-

മംഗളുരു : കോളേജിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറവെച്ച് സഹപാഠിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്തു. കർണാടക ഉഡുപ്പി മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കോളേജിലെ ഒപ്‌റ്റോമെട്രി വിദ്യാർഥിനികളായ അലിമത്തുൽ ഷൈഫ, ആലിയ, ഷബനാസ് എന്നിവരെയാണ് കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തത്.

കോളേജിനകത്ത് ബോബൈൽ ഫോൺ ഉപയോഗിച്ചതിനും, സഹപാഠിയായ പെൺകുട്ടിയുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയതിനുമാണ് സസ്‌പെൻഷൻ. സഹപാഠിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ വിവരം ഇവർ തന്നെയാണ് മറ്റ് കുട്ടികളോട് പറഞ്ഞത്. എന്നാൽ തങ്ങളുടെ ലക്ഷ്യം മറ്റൊരു പെൺകുട്ടി ആയിരുന്നെന്നും അബദ്ധത്തിൽ സഹപാഠിയുടെ ദൃശ്യങ്ങൾ പകർത്തിയതാണെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

സംഭവത്തിന് ഇരയായ പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം പോലീസിൽ അറിയിച്ചതായും കോളേജ് അധികൃതർ വ്യക്തമാക്കി. വീഡിയോ ചിത്രീകരിക്കാൻ വിദ്യാർത്ഥിനികൾ ഉപയോഗിച്ച ഫോൺ പോലീസ് പിടിച്ചെടുത്തു സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

English Summary : girl naked video captured mangaluru collage

-Advertisements-