കോവിഡ് വാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് ; വാർത്തയിലെ സത്യം ഇതാണ്

ഹരിയാന : ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് സ്ഥിരീകരിച്ചു. ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത പല മാധ്യമങ്ങളും ഭാരത് ബയോടെക് കണ്ടെത്തിയ കോവിഡ് വാക്സിൻ ഫലപ്രദമല്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് നൽകുന്നത്.

എന്നാൽ പരീക്ഷണ ഘട്ടത്തിൽ വാക്സിൻ അടങ്ങാത്ത പ്ലാസിബോ മാത്രമാണ് നൽകുക. പ്ലാസിബോ സ്വീകരിച്ചാലും കോവിഡ് വരും.ആരോഗ്യമന്ത്രിക്കും ആദ്യഘട്ടത്തിൽ പ്ലാസിബോ നൽകിയതായാണ് വിവരം. ഇക്കാര്യം മറച്ച് വെച്ചാണ് പല മാധ്യമങ്ങളും വാർത്ത നൽകിയിരിക്കുന്നത്.