തന്റെ ഒരുമാസത്തെ ശമ്പളം ഡൽഹിയിൽ കൊല്ലപ്പെട്ട പോലീസ്, ഐ.ബി ഉദ്യോഗസ്ഥരുടെ കുടുംബത്തിന് നൽകും

ഡൽഹി: ഡൽഹി കലാപത്തിൽ ജിഹാദികളുടെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രത്തൻലാലിന്റെയും, ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെയും കുടുംബത്തിന് തന്റെ ഒരു മാസത്തെ ശമ്പളം നൽകുമെന്ന് ബിജെപി നീക്കവും എം പിയുമായ പർവേഷ് വർമ്മ.

ഡൽഹിയിൽ നടന്ന കലാപം നിർഭാഗ്യകരമാണെന്നും, അതിൽ വിഷമം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കലാപവുമായി ബന്ധപ്പെട്ട് 42 പേരോളമാണ് കൊല്ലപ്പെട്ടത്. നൂറിലധികം ആളുകൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ നിരവധി വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും വീടുകളും കലാപകാരികൾ അഗ്നിക്കിരയാക്കിയിരുന്നു.

പോലീസ് കോൺസ്റ്റബിൾ രത്തൻലാലിനെ കലാപകാരികൾ വെടിവെച്ചു കൊല്ലുകയും, ഐ ബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ ക്രൂരമായ രീതിയിൽ 400 ൽ അധികം തവണ നെഞ്ചിലും വയറ്റിലും കത്തി കുത്തിയിറക്കി കുടൽമാല പുറത്തെടുത്താണ് കൊലപ്പെടുത്തിയത്. കൊലപാതകതിന് ശേഷം മൃതദേഹം സമീപത്തെ ഓടയിൽ വലിച്ചെറിയുകയായിരുന്നു.