ലുലുമാളിൽ യുവനടിയെ ഉപദ്രവിച്ച സംഭവം ; പ്രതികൾ മലപ്പുറം സ്വദേശികൾ

കൊച്ചി : കൊച്ചി ലുലുമാളിൽ യുവനടിയെ ഉപദ്രവിച്ച സംഭവം പ്രതികൾ മലപ്പുറം സ്വദേശികൾ. സിസിടിവി ദൃശ്യങ്ങൾ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പെരിന്തൽമണ്ണ സ്വദേശികളായ ഇർഷാദ് ആദിൽ എന്നിവരാണ് നടിയെ ഉപദ്രവിച്ചത്. നടിയുടെ മൊഴി എടുത്ത ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. നടിയെ അപമാനിക്കാൻ ശ്രമിച്ചില്ല സംസാരിക്കാൻ ശ്രമിച്ചു എന്നാണ് യുവാക്കൾ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ലുലുമാളിൽ വച്ച് രണ്ട് യുവാക്കൾ തന്നെ ഉപദ്രവിച്ചെന്ന് യുവ നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. തുടർന്ന് പോലീസ് നടിയുടെ അമ്മയുടെ മൊഴി എടുക്കുകയും കേസെടുക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പോലീസ് പുറത്ത് വിട്ടിരുന്നു എന്നാൽ യുവാക്കളെ കണ്ടെത്താൻ സാധിച്ചില്ല. അതേസമയം യുവാക്കൾ ഒരു വിദേശ പൗരനുമായി സെൽഫി എടുത്തതായി പോലീസ് കണ്ടെത്തുകയും വിദേശ പൗരനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതികളെ കണ്ടെത്തിയത്.