ഇരട്ട വോട്ടുകൾ കൂടുതൽ ബിജെപിക്ക് വിജയ സാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിൽ

തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദം ചർച്ചയാകുന്നതിനിടയിൽ ഏറ്റവും കൂടുതൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയത് ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം ജില്ലാ കളക്ടർമാർ നടത്തിയ അന്വേഷണത്തിലാണ് കഴക്കൂട്ടം,നേമം,വട്ടിയൂർക്കാവ്,തിരുവനന്തപുരം തുടങ്ങിയ മണ്ഡലങ്ങളിൽ കൂടുതൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയത്. ഇരട്ട വോട്ടുകൾ ഉദ്യോഗസ്ഥരുടെ അറിവോടെയാണോ എന്ന് പരിശോധിക്കുമെന്നും നടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ബിജെപിയുടെ വിജയം തടയാൻ ക്രോസ്സ് വോട്ടിംഗ് ചെയ്യുന്നത് പതിവാക്കിയ മണ്ഡലങ്ങളാണ് നേമം,തിരുവനന്തപുരം,വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ മണ്ഡലങ്ങൾ, എന്നാൽ ക്രോസ്സ് വോട്ടിംഗ് കൊണ്ട് ബിജെപിയെ തടയാൻ സാധ്യത കാണാത്തതിനാലാകാം ഇരട്ട വോട്ടുകൾ ചേർക്കപെട്ടതെന്ന് ബിജെപി കരുതുന്നു.

ഇരട്ട വോട്ടുള്ള മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർ ഇരട്ട വോട്ടുള്ളവരുടെ പട്ടിക തയ്യാറാക്കാനും ബൂത്ത് ലെവൽ ഓഫീസർമാർക്ക് കൈമാറാനും നിർദേശം നൽകി. ഇരട്ട വോട്ട് കണ്ടെത്തിയ വോട്ടർമാരുടെ വീട്ടിലെത്തി മേൽവിലാസം സ്ഥിരീകരിച്ച് അവിടുത്തെ വോട്ട് മാത്രം നിലനിർത്തി മറ്റുള്ള വോട്ട് റദ്ദ് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു. കൂടാതെ തെരെഞ്ഞെടുപ്പ് ദിവസം ഇത്തരം മണ്ഡലങ്ങളിൽ മഷി ഉണങ്ങുന്നത് വരെ വോട്ടർമാർ ബൂത്ത് വിടാൻ പാടില്ല.