മോഹനൻ നായരും സിഎഎ യും ; ഷോർട്ട് ഫിലിം റിലീസ് ചെയ്തു

പൗരത്വ ഭേദഗതിയെ അനുകൂലിച്ച് മോഹനൻ നായരും സിഎഎ യും എന്ന ഷോർട്ട് ഫിലിം യുട്യൂബിൽ റിലീസ് ചെയ്തു . കുമ്മനം രാജശേഖരനും സന്ദീപ് വാര്യരും ചേർന്നാണ് റിലീസ് കർമ്മം നിർവഹഹിച്ചത്. യുവരാജ് ഗോകുലിന്റെ തിരക്കഥയിൽ പ്രതീഷ് കളഞ്ഞൂരാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചാണ് ഷോർട്ട്ഫിലിമിന്റെ കഥ മുന്നോട്ട് പോകുന്നത്. വി. ഡി സതീശന്‍ വഞ്ചിയൂരുകാരനായ കോണ്‍ഗ്രസ് നേതാവ് മോഹനന്‍ നായരുടെ വീട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ പൗരത്വ ബില്ലിനെ കുറിച്ച് സംസാരിക്കാന്‍ പോയതില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടാണ് ഷോർട്ട് ഫിലിം ചെയ്തതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു