ആഹാരത്തിനോ മരുന്നിമോ മറ്റെന്തെങ്കിലും കുറവുണ്ടോ? സഹായവുമായി ഞങ്ങളുണ്ട്: ത്രിശൂർ ഐജിയുടെ വിഡിയോ ചാറ്റ് നെഞ്ചിലേറ്റി രോഗികൾ

തൃശൂർ: കൊറോണ ബാധിച്ചവർക്കും അല്ലാത്തവർക്കുമെല്ലാം സഹായവും തണലുമായി കേരള പോലീസ് കൂടെയുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കൊപ്പവും അവശ്യസാധനങ്ങൾ വേണ്ടവർക്ക് എത്തിച്ചുകൊടുക്കുകയും അങ്ങനെ ഊണും ഉറക്കവും പോലുമില്ലാത്ത അവർ കഷ്ടപ്പെടുകയാണ് ഈ സമയത്ത്. കൊറോണ ബാധയുടെ സംശയത്തെ തുടർന്ന് ഹോം ക്വറന്റൈനിൽ കഴിയുന്നവരെ ആശ്വസിപ്പിക്കാൻ പുതിയ പദ്ധതിയുമായി കേരള പോലീസ് എത്തിയിരിക്കുകയാണ്. ഹോം ക്വറന്റൈനിൽ കഴിയുന്നവരുമായി വാട്സ്ആപ്പിലൂടെ വീഡിയോ ചാറ്റ് ചെയ്ത് അവരെ ആശ്വസിപ്പിക്കുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്‌തു കൊടുക്കുകയുമാണ്.

ഫുഡ് കുറവുണ്ടോ, മരുന്നൊക്കെയില്ലേ, എന്തെങ്കിലും കുറവുകൾ ഉണ്ടോ? എന്നൊക്കെ അന്വേഷിച്ചും അവക്ക് ആത്മ വിശ്വാസവും ആശ്വാസവും പകർന്നു നൽകുകയാണ് കേരള പോലീസ് വിഡിയോ ചാറ്റിലൂടെ. ത്രിശൂർ റേഞ്ച് ഡി ഐ ജി എസ് സുരേന്ദ്രൻ രാവിലെ 10.30 മുതൽ ഇത്തരത്തിൽ കഴിയുന്നവരുമായി വീഡിയോ ചാറ്റിലൂടെ സംസാരിച്ചു. വരും ദിവസങ്ങളിൽ ബാക്കിയുള്ളവരെയും ഇത്തരത്തിൽ വിളിച്ചു ആശ്വസിപ്പിക്കുമെന്നാണ് പറയുന്നത്. നിലവിൽ ത്രിശൂർ ജില്ലയിൽ മാത്രം 47000 ത്തോളം പേർ ഹോം ക്വറന്റൈനിൽ കഴിയുന്നുണ്ട്.