Sunday, May 19, 2024
-Advertisements-
KERALA NEWSഹോട്ടലിൽ വിളമ്പിയ ബിരിയാണിയിൽ പഴുതാര ; പ്രമുഖ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

ഹോട്ടലിൽ വിളമ്പിയ ബിരിയാണിയിൽ പഴുതാര ; പ്രമുഖ ഹോട്ടൽ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

chanakya news
-Advertisements-

കൊച്ചി : ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തി. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്ക് വിളമ്പിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. സംഭവത്തിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലായ കായാസ് ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചു പൂട്ടി.

കോട്ടയത്ത് ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്ന് വരികയാണ്. ഇതിനിടെയാണ് കൊച്ചിയിൽ ബിരിയാണിയിൽ നിന്ന് പഴുതാരയെ ലഭിച്ചത്. ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരമറിയിക്കുകയും. സംഘം ഹോട്ടലിലെത്തി പരിശോധന നടത്തുകയും ചെയ്തു.

പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ച് പൂട്ടാനുള്ള നിർദേശം നൽകുകയായിരുന്നു.

English Summary : kochi kayas hotel shut down by food safety department

-Advertisements-