Thursday, October 10, 2024
-Advertisements-
NATIONAL NEWSഓൺലൈനിലൂടെയാണ് കേക്ക് ഓർഡർ ചെയ്തത് ; പിറന്നാൾ കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, പത്ത് വയസുകാരിക്ക്...

ഓൺലൈനിലൂടെയാണ് കേക്ക് ഓർഡർ ചെയ്തത് ; പിറന്നാൾ കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം, പത്ത് വയസുകാരിക്ക് ദാരുണാന്ത്യം

chanakya news

പഞ്ചാബ് : പട്യാലയിൽ പിറന്നാൾ കേക്ക് കഴിച്ചതിന് പിന്നാലെ പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. പട്യാല സ്വദേശിനി മാൻവി (10) ആണ് മരിച്ചത്. ഓൺലൈനിലൂടെ ഓർഡർ ചെയ്ത കേക്ക് കഴിച്ചതിന് പിന്നാലെ മാനവിക്കും സഹോദരിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പിറന്നാൾ ആഘോഷിച്ചതിന് ശേഷം ബാക്കി വന്ന കേക്ക് രാത്രിയും ഇവർ കഴിച്ചിരുന്നു. തുടർന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാൻവിയുടെ ജീവൻ രക്ഷിക്കാനായില്ല.

പിറന്നാൾ ആഘോഷിക്കുന്നതിന്റെയും കേക്ക് കഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ കുടുംബം പുറത്ത് വിട്ടു. പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾ നിർത്താതെ ചർദ്ധിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മാൻവിയുടെ ജീവൻ നഷ്ടമായിരുന്നെന്ന് മുത്തച്ഛൻ പറയുന്നു. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary : 10 year old punjab girl dies after eating her birthday cake