Wednesday, May 1, 2024
-Advertisements-
INTERNATIONAL NEWSസൗദിയിൽ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

സൗദി : സൗദി അറേബ്യയിൽ മലയാളി നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശികളായ വർഗീസ്മേരിക്കുട്ടി ദമ്പതികളുടെ മകൾ റിന്റുമോൾ (28) ആണ് മരിച്ചത്. സൗദിയിലെ ഹഫർ അൽ-ബാത്തിനിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

ജോലി കഴിഞ്ഞ് റൂമിലെത്തിയ റിന്റുമോൾ ഭക്ഷണം കഴിച്ചതിന് ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിൽ കൂടെ താമസിച്ചിരുന്നവരാണ് റിന്റുമോളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ റിന്റുമോൾ കഴിഞ്ഞ മാസം പതിമൂന്നാം തീയ്യതിയാണ് തിരിച്ച് സൗദിയിലേക്ക് പോയത്. മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

English Summary : malayali nurse died in saudi

-Advertisements-