Saturday, May 18, 2024
-Advertisements-
KERALA NEWSവീട്ടുവളപ്പിലെ തെങ്ങിൽ തേങ്ങയിടാൻ കയറിയ യുവാവ് ഷോക്കേറ്റ് വീണ് മരിച്ചു

വീട്ടുവളപ്പിലെ തെങ്ങിൽ തേങ്ങയിടാൻ കയറിയ യുവാവ് ഷോക്കേറ്റ് വീണ് മരിച്ചു

chanakya news
-Advertisements-

പാലക്കാട് : വീട്ടുവളപ്പിലെ തെങ്ങിൽ തേങ്ങയിടാൻ കയറിയ യുവാവ് ഷോക്കേറ്റ് വീണ് മരിച്ചു. മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി അസ്കർ (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കുമഞ്ചേരി സ്വദേശി ഉമ്മറിന്റെ വീട്ട് വളപ്പിലുള്ള തെങ്ങിൽ തേങ്ങയിടാൻ കയറിയത്തിനിടെയാണ് അപകടമുണ്ടായത്.

വൈദ്യുത ലൈനിൽ തട്ടി നിൽക്കുകയായിരുന്ന തെങ്ങിന്റെ പട്ടയിൽ നിന്നും ഷോക്കേറ്റ അസ്കർ തെങ്ങിൽ നിന്നും താഴെ വീഴുകയായിരുന്നു. തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ അസ്കറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

English Summary : man dies after electric shock from coconut tree in palakkad thiruvazhamkunnu

-Advertisements-