Thursday, May 2, 2024
-Advertisements-
KERALA NEWSബിസിനസ് ആവിശ്യത്തിന് ദുബായിലേക്ക് വിളിച്ച് വരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു ; നാദാപുരം സ്വദേശിയായ സുഹൃത്തിനെരെ...

ബിസിനസ് ആവിശ്യത്തിന് ദുബായിലേക്ക് വിളിച്ച് വരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തു ; നാദാപുരം സ്വദേശിയായ സുഹൃത്തിനെരെ കൊച്ചി സ്വദേശിനിയുടെ പരാതി

chanakya news
-Advertisements-

കൊച്ചി : ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ച് വരുത്തി കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് സുഹിർത്തിനെതിരെ പരാതി നൽകിയത്. നാദാപുരം സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ പരാതി.

തുടർന്ന് 25 ലക്ഷം രൂപ നൽകി സംഭവം ഒത്ത്തീർപ്പാക്കാൻ ശ്രമിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം കേസിലെ പ്രതിയായ നാദാപുരം സ്വദേശിയായ യുവാവ് വിദേശത്താണെന്ന് പോലീസ് പറയുന്നു. വടകര റൂറൽ എസ്പിക്ക് ലഭിച്ച പരാതിയിൽ നാദാപുരം പോലീസാണ് അന്വേഷണം നടത്തുന്നത്.

English Summary : kochi rape case dubai

-Advertisements-