Sunday, May 19, 2024
-Advertisements-
NATIONAL NEWS'ഓപ്പറേഷൻ അജയ്' ദൗത്യം ആരംഭിച്ചു ; ഇസ്രായേലിൽ നിന്നും ഏഴ് മലയാളികൾ ഉൾപ്പടെ 212 പേരെ...

‘ഓപ്പറേഷൻ അജയ്’ ദൗത്യം ആരംഭിച്ചു ; ഇസ്രായേലിൽ നിന്നും ഏഴ് മലയാളികൾ ഉൾപ്പടെ 212 പേരെ നാട്ടിലെത്തിച്ചു

chanakya news
-Advertisements-

ന്യൂഡൽഹി : ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ രൂപം നൽകിയ ‘ഓപ്പറേഷൻ അജയ്’ ദൗത്യം ആരംഭിച്ചു. ഏഴ് മലയാളികൾ ഉൾപ്പടെ 212 പേരെ ടെൽ അവീവിൽ നിന്ന് എയർ ഇന്ത്യ വീമാനത്തിൽ ഡൽഹിയിലെത്തിച്ചു.

ആദ്യ സംഘം വെള്ളിയാഴ്ച രാവിലെയാണ് ഡൽഹി വീമാനത്താവളത്തിൽ ഇറങ്ങിയത്. എയർ ഇന്ത്യയുടെ പ്രത്യേക വീമാനത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെ ഏഴ് മലയാളികളാണ് ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശി അച്യുത്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശിശിര,പാലക്കാട് സ്വദേശി നില നന്ദ,തിരുവനന്തപുരം സ്വദേശി ദിവ്യ റാം, മലപ്പുറം ചങ്ങരംകുളം സ്വദേശികളായ രാധികേഷ് രവീന്ദ്രൻ നായർ, ഭാര്യ രസീത, കൊല്ലം സ്വദേശിനിയായ ഗോപിക ഷിബു എന്നിവരാണ് നാട്ടിലെത്തിയത്.

English Summary : operation ajay israel palestine conflict

-Advertisements-