Saturday, May 18, 2024
-Advertisements-
KERALA NEWSഅ ടിപിടിക്കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കാണാതായിരുന്നു ; പാലക്കാട് സ്കൂളിന് സമീപത്ത് നിന്നും മൃ...

അ ടിപിടിക്കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കാണാതായിരുന്നു ; പാലക്കാട് സ്കൂളിന് സമീപത്ത് നിന്നും മൃ തദേ ഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

chanakya news
-Advertisements-

പാലക്കാട് : കൊടുമ്പ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിന് സമീപത്ത് നിന്നും മൃത ദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലെ പാടത്ത് കുഴിച്ചിട്ട നിലയിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. നാളെ തഹസിൽദാരുടെ സാനിധ്യത്തിൽ മൃതദേഹം പുറത്തെടുക്കുമെന്ന് പോലീസ് അറിയിച്ചു.

അടിപിടി കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് . അടിപിടി കേസിൽ നാല് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കേസിൽ പ്രതിയായ യുവാക്കൾ ബന്ധു വീട്ടിൽ താമസിക്കുകയായിരുന്നു. ഇവരിൽ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് വിവരം.

മറ്റ് രണ്ട് യുവാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അതേ സമയം പോലീസ് മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

English Summary : palakkad karingarapully two missing one dead body found

-Advertisements-