Wednesday, May 1, 2024
-Advertisements-
KERALA NEWSയുവാവ് ജോലി ചെയുന്ന തീയേറ്ററിൽ കുഞ്ഞിനെ കിടത്തി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു ; സിനിമ തീയേറ്ററിൽ കിടത്തിയ...

യുവാവ് ജോലി ചെയുന്ന തീയേറ്ററിൽ കുഞ്ഞിനെ കിടത്തി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു ; സിനിമ തീയേറ്ററിൽ കിടത്തിയ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

chanakya news
-Advertisements-

പാലക്കാട് : സിനിമ തീയേറ്ററിൽ കിടത്തിയ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിനി ശില്പയെയാണ് പാലക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

യുവതിയുടെ കൂടെ താമസിക്കുന്ന യുവാവ് തീയേറ്ററിലാണ് ജോലി ചെയ്യുന്നത്. തീയേറ്ററിലെത്തിയ ശില്പ കുഞ്ഞിനെ തീയേറ്ററിൽ നിലത്ത് കിടത്തി പോകാൻ ശ്രമിക്കുന്നതിനിടെ യുവാവ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ശില്പയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

English Summary : mother in custody in case of baby girls death in movie theatre

-Advertisements-