Monday, May 20, 2024
-Advertisements-
KERALA NEWSഅർദ്ധരാത്രി പതിനാറുകാരിക്ക് സർപ്രൈസ് നൽകാൻ കേക്കുമായി എത്തിയതായിരുന്നു മുഹമ്മദ് നഹാസ് ; കൊല്ലത്ത് പെൺകുട്ടിയെ കാണാനെത്തിയ...

അർദ്ധരാത്രി പതിനാറുകാരിക്ക് സർപ്രൈസ് നൽകാൻ കേക്കുമായി എത്തിയതായിരുന്നു മുഹമ്മദ് നഹാസ് ; കൊല്ലത്ത് പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെ ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചതായി പരാതി

chanakya news
-Advertisements-

പത്തനംതിട്ട : പെൺകുട്ടിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദിച്ചതായി പരാതി. പത്തനംതിട്ട സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ നഹാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം തേവലക്കരയിലാണ് സംഭവം നടന്നത്.

പതിനാറുകാരിയായ പെൺകുട്ടിക്ക് പിറന്നാൾ കേക്കുമായി അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ ബന്ധുവീട്ടിലെത്തിയ മുഹമ്മദ് നഹാസിനെ ബന്ധുക്കൾ പിടികൂടി മർദ്ധിക്കുകയായിരുന്നു. തേങ്ങ തുണിയിൽ കെട്ടി മർദിക്കുകയും തീപ്പെട്ടി കത്തിച്ച് ചെവിയിൽ ഇടുകയും ചെയ്തതായി യുവാവ് പറയുന്നു.

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പത്തനംതിട്ടയിലാണ് പെൺകുട്ടിയുടെ വീട് പിന്നീട് കൊല്ലത്തുള്ള ബന്ധു വീട്ടിലേക്ക് പെൺകുട്ടി താമസം മാറുകയായിരുന്നു. അവിടെയാണ് യുവാവ് രാത്രി കേക്കുമായി എത്തിയത്.

English Summary : pocso case against youth who visited girls house with bday cake

-Advertisements-