രാജ്യത്തിൻറെ ചന്ദ്രയാൻ ദൗത്യത്തിനെതിരെ പരിഹാസവുമായി തമിഴ് ചലച്ചിത്രതാരം പ്രകാശ് രാജ്. ചന്ദ്രയാന്റെ സേഫ് ലാൻഡിങ്ങിനായി രാജ്യം ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന അവസരത്തിലാണ് പ്രകാശ് രാജ് പരിഹസിക്കുന്ന രീതിയിലുള്ള പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രത്തിന് ബ്രേകിംഗ് ന്യൂസ് വിക്രം ലാന്ററിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം വൗ എന്ന തലക്കെട്ടോട് കൂടിയാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം ചന്ദ്രയാൻ രാജ്യത്തിൻറെ അഭിമാനമാണ് പ്രധാനമന്ത്രിയോടുള്ള വിദ്വേഷം തീർക്കാൻ രാജ്യത്തിൻറെ അഭിമാന ദൗത്യത്തെ പരിഹസിക്കരുതെന്ന് പ്രകാശ് രാജിനെ വിമർശകർ ഓർമിപ്പിക്കുന്നു. നിരവധിപേരാണ് പ്രകാശ്‌രാജിനെതിരേ വിമർശനം ഉയർത്തിയത്.
വിദ്വേഷത്തിന്റെ പേരിൽ ഇന്ത്യയുടെ ശാസ്ത്ര ദൗത്യത്തെ പരിഹസിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത് ബിജെപിയുടെ മിഷൻ അല്ലെന്നും ശാസ്ത്രജ്ഞന്മാരുടെ കഠിനപ്രയത്നം കാണാതെ പോകരുതെന്നും വിമർശകർ പ്രകാശ്‌രാജിനെ ഓർമിപ്പിക്കുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കരുതെന്നും ആളുകൾ കമന്റ് ചെയ്തു.
ತಾಜಾ ಸುದ್ದಿ :~
ಚಂದ್ರಯಾನದಿಂದ ಈಗಷ್ಟೇ ಬಂದ ಮೊದಲ ದ್ರಶ್ಯ .. #VikramLander #justasking pic.twitter.com/EWHcQxc1jA
— Prakash Raj (@prakashraaj) August 20, 2023
English Summary : prakash raj controversial tweet chandrayaan