Thursday, May 2, 2024
-Advertisements-
KERALA NEWSഎൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രി ആണെന്ന് ഓർമ്മ വേണം ; ആർഎസ്എസ് നേതാക്കളിൽ നിന്നും ചിരിച്ച് കൊണ്ട്...

എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രി ആണെന്ന് ഓർമ്മ വേണം ; ആർഎസ്എസ് നേതാക്കളിൽ നിന്നും ചിരിച്ച് കൊണ്ട് അക്ഷതം സ്വീകരിച്ച ഗണേഷ് കുമാറിനെതിരെ രശ്മി നായർ

chanakya news
-Advertisements-

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ആർഎസ്എസ് നേതാക്കളിൽ നിന്നും ഏറ്റ് വാങ്ങിയ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനം. മോഡലും ഇടതുപക്ഷ സഹയാത്രികയുമായ രശ്മി നായരാണ് ഗണേഷ് കുമാറിനെ വിമർശിച്ച് രംഗത്തെത്തിയത്.

ആർഎസ്എസ് നേതാക്കളുടെ കയ്യിൽ നിന്നും അക്ഷതമൊക്കെ ചിരിച്ച് കൊണ്ട് വാങ്ങുന്ന എൻഎസ്എസ് താലൂക്ക് പ്രസിഡന്റ് ഗണേഷ്‌കുമാർ എൽഡിഎഫ് ഘടകകക്ഷി നേതാവാണെന്നും എൽഡിഎഫ് സർക്കാരിലെ മന്ത്രിയാണെന്നും സിപിഎം നേതാക്കൾ ഇടയ്ക്ക് ഗണേഷ്‌കുമാറിനെ ഓർമിപ്പിക്കണമെന്ന് രശ്മി നായർ പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് ഗണേഷ്‌കുമാർ അക്ഷതം കൈപ്പറ്റിയതിനെതിരെ രശ്മി നായർ പ്രതികരിച്ചത്. എൽഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായതിന് പിന്നാലെയാണ് ആർഎസ്എസ് നേതാക്കളിൽ നിന്നും ഗണേഷ്‌കുമാർ അക്ഷതം സ്വീകരിച്ചത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നതിന് മുൻപായി ആർഎസ്എസ് നടത്തുന്ന ഗൃഹസമ്പർക്കത്തിന്റെ ഭാഗമായാണ് നേതാക്കൾ ഗണേഷ്‌കുമാറിന്റെ വീട്ടിലെത്തിയത്.

English Summary : resmi r nair againist ganesh kumar

-Advertisements-