Sunday, May 19, 2024
-Advertisements-
KERALA NEWSപണം തട്ടിയതിന് ശേഷം അനസ് മുഹമ്മദും അനു കൃഷ്ണയും ഡൽഹിയിലേക്ക് മുങ്ങാൻ പദ്ധതിയിട്ടിരുന്നു ; കോഴിക്കോട്...

പണം തട്ടിയതിന് ശേഷം അനസ് മുഹമ്മദും അനു കൃഷ്ണയും ഡൽഹിയിലേക്ക് മുങ്ങാൻ പദ്ധതിയിട്ടിരുന്നു ; കോഴിക്കോട് ഡോക്ടറേ വ ടിവാൾ കാണിച്ച് ഭീ ഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘം അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ഡോക്ടറിൽ നിന്നും പണം തട്ടിയ യുവതിയുൾപ്പടെയുള്ള മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടോളി സ്വദേശി മുഹമ്മദ് അനസ് (26), പാറോപ്പടി സ്വദേശിനി അനു കൃഷ്ണ (24), കുന്ദമംഗലം സ്വദേശി ഷിജിൻ ദാസ് (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലാണ് സംഭവം നടന്നത്.

ഞായറാഴ്ച രാത്രി പ്രതികൾ ഡോക്ടറുമായി സഹൃദം സ്ഥാപിക്കുകയും ഡോക്ടർ താമസിക്കുന്ന റൂം മനസിലാക്കിയ ശേഷം പുലർച്ചെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു. ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായാണ് പ്രതികൾ മോഷണം നടത്തിയത്. പണം തട്ടിയതിന് ശേഷം അനസ് മുഹമ്മദും അനു കൃഷ്ണയും ഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് പോലീസ് പിടിയിലായത്.

English Summary : robbery in kozhikode women and friends arrested

-Advertisements-