Thursday, May 2, 2024
-Advertisements-
ENTERTAINMENTCinemaസ്വന്തമായി പണം മുടക്കി വാങ്ങുന്ന വസ്ത്രങ്ങളാണ് താൻ ധരിക്കുന്നത്, അതിന് മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നം ;...

സ്വന്തമായി പണം മുടക്കി വാങ്ങുന്ന വസ്ത്രങ്ങളാണ് താൻ ധരിക്കുന്നത്, അതിന് മറ്റുള്ളവർക്ക് എന്താണ് പ്രശ്‌നം ; വിമർശനങ്ങളോട് പ്രതികരിച്ച് സാനിയ ഇയ്യപ്പൻ

chanakya news
-Advertisements-

2014 മുതൽ അഭിനയരംഗത് സജീവമായ താരമാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായും നടിയായും പ്രേക്ഷക ഹൃദയം കീഴടക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ക്വീൻ, ലൂസിഫർ, കൃഷ്ണൻ കുട്ടി പണിതുടങ്ങി, ദി പ്രീസ്റ് തുടങ്ങി ചിത്രങ്ങളിലെ സാനിയയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ സിനിമ മേഖലയിൽ ആരും തന്നെ സ്വീകരിച്ചിട്ടില്ലെന്ന് പറയുകയാണ് താരം സിനിമയിൽ നിന്നും തന്റെ ആകെയുള്ള കൂട്ടുകാരി എന്നുപറയുന്നത് ഗ്രേസ് ആന്റിണിയാണ്. ചില പരിപാടികൾക്ക് പോകുമ്പോൾ പലരും തന്നെ നോക്കി വിമർശിക്കാറുണ്ട്.

പ്രായത്തിനനുസരിച്ചല്ല നടക്കുന്നത്. അഹങ്കാരം കൂടുതൽ ആണെന്നുമൊക്കെയാണ് ആളുകൾ പറയുന്നത്. സിനിമ ജീവിതം അവസാനിപ്പിച്ചു എവിടെക്കെങ്കിലും പോകാമെന്നു പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് സാനിയ പറയുന്നു. വസ്ത്രധാരണ രീതിയിൽ പലപ്പോഴും തനിക്ക് പലപ്പോഴും മോശം അനുഭവമുണ്ടായിട്ടുണ്ട്. എല്ലാവർക്കും ശരീരം കാണിക്കാൻ വേണ്ടിയാണ് താൻ ഇത്തരം വസ്ത്രം ധരിക്കുന്നതെന്ന് പലരും പറഞ്ഞു. പക്ഷെ വസ്ത്രധാരണം തന്റെ സ്വതന്ത്രമാണെന്നാണ് സാനിയ പറയുന്നത്. അവാർഡ് ഫങ്ക്ഷനിൽ പങ്കെടുക്കുമ്പോൾ കുറച്ചുകൂടി മാന്യമായ വസ്ത്രം ധരിക്കാൻ പാടില്ലെന്ന് ചോദിക്കാറുണ്ട്. പക്ഷെ തനിക്ക് ഫാഷൻ ഇഷ്ട്ടമാണ്.

താൻ പൈസ കൊടുത്ത് വാങ്ങിക്കുന്ന വസ്ത്രമാണ് താൻ ഇടാറുള്ളത്.അതിൽ മറ്റുള്ളവർക്ക് എന്താണ് കുഴപ്പം എന്ന് സാനിയ പറയുന്നു. ഒരിക്കൽ ഒരു അവാർഡ് ഫങ്ക്ഷനിൽ പങ്കെടുത്തപ്പോൾ തൊലി വെളുപ്പുകൊണ്ടാണ് തനിക്ക് അവാർഡ് ലഭിച്ചതെന്ന് ഒരു ആര്ടിസ്റ് പറഞ്ഞു. അത് തന്റെ അമ്മയ്ക്ക് കൂടുതൽ വിഷമമുണ്ടാക്കിയെന്നും താരം പറയുന്നു.

English Summary : saniya iyyappan about her dressing

-Advertisements-