Wednesday, September 11, 2024
-Advertisements-
KERALA NEWSരാത്രി പന്ത്രണ്ട് മണിയോടെയാണ് അ പകടം നടന്നത് ; കോഴിക്കോട് നി യന്ത്രണംവിട്ട കാർ മതിലിൽ...

രാത്രി പന്ത്രണ്ട് മണിയോടെയാണ് അ പകടം നടന്നത് ; കോഴിക്കോട് നി യന്ത്രണംവിട്ട കാർ മതിലിൽ ഇ ടിച്ച് കയറി പ തിനേഴുകാരന് ദാ രുണാ ന്ത്യം

chanakya news

കോഴിക്കോട് : കുഞ്ഞിപ്പുര മുക്കിൽ കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇരിങ്ങണ്ണൂർ സ്വദേശിയും സുന്നി യുവജന സംഘം നേതാവുമായ റാഷിദ് ബുഖാരിയുടെ മകൻ സികെ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. മുഹമ്മദ് സിനാൻ സഞ്ചരിച്ച വാഹനം കാഞ്ഞിരമുക്കിൽ വച്ച് നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിച്ച് കയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സിനാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹയാത്രികനെ പരിക്കുകളോടെ കോഴിക്കോട് സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.

English Summary : student dies after car crashes into wall in kozhikode