Friday, May 17, 2024
-Advertisements-
KERALA NEWSക്ഷേത്ര ദർശനത്തിനെന്ന വ്യാജേന കൂട്ടുകാരിയെ ഹോട്ടൽ മുറിയിലെത്തിച്ച് ജ്യൂസിൽ മദ്യം ചേർത്ത് നൽകി പീ,ഡിപ്പിച്ചു, യുവതിയും...

ക്ഷേത്ര ദർശനത്തിനെന്ന വ്യാജേന കൂട്ടുകാരിയെ ഹോട്ടൽ മുറിയിലെത്തിച്ച് ജ്യൂസിൽ മദ്യം ചേർത്ത് നൽകി പീ,ഡിപ്പിച്ചു, യുവതിയും സുഹൃത്തും അറസ്റ്റിൽ

chanakya news
-Advertisements-

തിരുവനന്തപുരം : എറണാകുളം സ്വദേശിനിയായ യുവതിയെ മദ്യം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. കോവളത്തെ സ്വകാര്യ ആയുർവേദ സെന്ററിൽ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ശരത് (28), നീലഗിരി ഗൂഡല്ലൂർ സ്വദേശിനി സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായത്.

പീഡനത്തിന് ഇരയായ യുവതിയും സൂര്യയും സ്വകാര്യ ആശുപത്രിയിൽ ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം പതിനേഴാം തീയ്യതി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞ് സൂര്യ യുവതിയെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് കോവളത്തെ സ്വകാര്യ ഹോട്ടലിൽ റൂമെടുത്തു. ഇതിനിടെ സൂര്യയുടെ സുഹൃത്ത് ശരത് റൂമിലെത്തി.

ശരത് കൊണ്ടുവന്ന മദ്യം പെപ്സിയിലും ഫ്രൂട്ടിയിലും കലക്കി നിർബന്ധിച്ച് യുവതിയെ കുടിപ്പിച്ചു. മദ്യം കുടിച്ച് അബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗീകമായി പീഡിപ്പിക്കുകയും സൂര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു.

സംഭവത്തിന് ശേഷം എറണാകുളത്ത് തിരിച്ചെത്തിയ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടത്തല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

English Summary : the youth and his girlfriend were arrested for molesting lady

-Advertisements-