തിരുവനന്തപുരം : നാലാഞ്ചിറയിൽ പുലർച്ചെ നടക്കാനിറങ്ങിയ പന്ത്രണ്ട് വയസുകാരനെ കാണാതായതായി പരാതി. നാലാഞ്ചിറ സ്വദേശി ലൈനിൽ ജിജോയുടെ മകൻ സച്ചു എന്ന് വിളിക്കുന്ന ജോഹി (12) നെയാണ് കാണാതായത്.
രാവിലെ ആറുമണിയോടെ വളർത്ത് നായയുമായി നടക്കാനിറങ്ങിയതായിരുന്നു സച്ചു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
English Summary : missing case tvm