Advertisements

വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്‌കാരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്

തൃശൂർ : വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്‌കാരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി മുപ്പത് വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച പുരസ്‌കാരമാണ് ഉണ്ണി മുകുന്ദന് ലഭിച്ചത്. ചടങ്ങിൽ സുരേഷ് ഏരൂർ അധ്യക്ഷത വഹിച്ചു.

Advertisements

മാളികപ്പുറം സിനിമയിൽ അയ്യപ്പൻറെ വേഷം ഗംഭീരമാക്കിയതിനാണ് പുരസ്‌കാരം. കൊടുങ്ങല്ലൂർ ഭഗവതിയുടെയും നന്ദ ഗോപന്റെയും രൂപങ്ങൾ അടങ്ങുന്ന ശില്പമാണ് പുരസ്കാരം. അടുത്ത മാസം പന്ത്രണ്ടിന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

English Summary : vidyagopala mantrarchana first award to unni mukundan

Advertisements

- Advertisement -
Latest news
POPPULAR NEWS