Monday, May 20, 2024
-Advertisements-
KERALA NEWSലേഡീസ് ഹോസ്റ്റലിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന്...

ലേഡീസ് ഹോസ്റ്റലിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന് യുവതിയുടെ സുഹൃത്ത്

chanakya news
-Advertisements-

കൊച്ചി : ലേഡീസ് ഹോസ്റ്റലിന്റെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന് യുവതിയുടെ സുഹൃത്ത്. കൊല്ലം സ്വദേശിയായ സുഹൃത്തിൽ നിന്നാണ് ഗർഭിണിയായതെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് യുവതിയെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകുകയായിരുന്നു.

യുവതിയും യുവാവും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഈ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന യുവതി കഴിഞ്ഞ ദിവസം ഹോസ്റ്റലിലെ ശിചിമുറിയിൽ പ്രസവിക്കുകയായിരുന്നു. ഹോസ്റ്റൽ അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റുകയും യുവതിയുടെ ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു.

യുവതിയുടെ വീട്ടുകാരും യുവാവുമായുള്ള വിവാഹത്തിന് സമ്മതം അറിയിച്ചു. യുവതി ആശുപത്രിയിൽ നിന്നും ഇറങ്ങിയാലുടൻ വിവാഹം നടത്താമെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് യുവതി പ്രസവിച്ചത്. ആറ് പെൺകുട്ടികൾക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് പെൺകുട്ടികൾ ശുചിമുറിയുടെ വാതിൽ തള്ളി തുറക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞുമായി നിൽക്കുന്ന യുവതിയെ കണ്ടത്.

അതേസമയം യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും കുറച്ച് ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ കാണിച്ചിരുന്നതായും കൂടെ താമസിച്ചിരുന്ന പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു.

English Summary : Young woman gave birth at Kochi Ladies Hostel

-Advertisements-