Friday, May 3, 2024
-Advertisements-
KERALA NEWSഅച്ഛന് പരസ്ത്രീകളുമായി ബന്ധം ; വനിതാ വിജയകുമാറിന്റെ പുതിയ ഭർത്താവിനെതിരെ മകൻ രംഗത്ത്

അച്ഛന് പരസ്ത്രീകളുമായി ബന്ധം ; വനിതാ വിജയകുമാറിന്റെ പുതിയ ഭർത്താവിനെതിരെ മകൻ രംഗത്ത്

chanakya news
-Advertisements-

തെന്നിന്ത്യൻ താരം വനിതാ വിജയകുമാറിന്റ വിവാഹത്തോടെ തമിഴ് സിനിമ ലോകം വീണ്ടും വാർത്തകൾ നിറയുകയാണ്. ദളപതി എന്ന ചിത്രത്തിൽ കൂടി തമിഴ് സിനിമയിൽ അരങ്ങേറുകയും പിന്നീട് മലയാളം അടക്കുമുള്ള സിനിമകളിൽ നായികയായി എത്തിയ താരമാണ് വനിതാ വിജയകുമാർ. ആദ്യ വിവാഹത്തിന് ശേഷം സിനിമയിൽcനിന്നും മാറി നിന്ന താരം പിന്നീട് വിവാഹ മോചനത്തിന് ശേഷം സീരിയൽ പരമ്പരകളിൽ സജീവമായായിരുന്നു.

ബിഗ്‌ബോസ് സീസൺ മൂന്നിൽ കൂടി കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരം ഇപ്പോൾ മൂന്നാമതും വിവാഹം കഴിച്ചിരിക്കുകയാണ്. ബോളിവുഡ് വിഷ്വൽ എഫക്ട് എഡിക്ടർ പീറ്റർ പോളിനെയാണ് വനിതാ വിവാഹം കഴിച്ചത്. ആദ്യ രണ്ട് വിവാഹവും വേർപിരിഞ്ഞതിന് പിന്നാലെയാണ് താരത്തിന്റെ മൂന്നാമത്തെ വിവാഹം. ആദ്യ രണ്ട് വിവാഹങ്ങളിൽ നിന്നും മൂന്ന് മക്കൾ താരത്തിനുണ്ട്.

എന്നാൽ പീറ്റർ പോൾ നിയമപരമായി ബന്ധം വേർപെടുത്താതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന പരാതിയുമായി പീറ്ററിന്റെ മുൻ ഭാര്യയും രംഗത്ത് വന്നിരുന്നു. വനിതക്ക് ഒപ്പം തന്റെ പേര് പ്രചരിക്കുന്നത് വ്യാജമാണെന്നും ഒരു സിനിമ ഷൂട്ടിംഗിന് പോകുവാണെന്ന് പറഞ്ഞു പോയ പീറ്ററിന്റെ വിവാഹ ഫോട്ടോയാണ് പിന്നീട് കണ്ടതെന്നും പീറ്ററിന്റെ മുൻ ഭാര്യ ആരോപിക്കുന്നു. ഇതിന് പിന്നാലെ പീറ്ററിന് എതിരെ ഗുരുതര ആരോപണങ്ങളുമായി പീറ്ററിന്റെ മകനും എത്തി.

അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു പണം വാങ്ങാനുള്ള ഉദേശമാണെന്ന് വനിതയും ഭർത്താവ് പീറ്ററും മുൻ ഭാര്യയുടെ ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ചതിന് പിന്നാലെയാണ് മകനും പീറ്ററിന്‌ എതിരെ പ്രതികരണവുമായി രംഗത്ത് വരുന്നത്. വനിത പറയുന്നത് പോലെയല്ല കാര്യങ്ങൾ അച്ഛൻ കടുത്ത മദ്യ_പാനിയാണെന്നും ഇ കാര്യത്തിൽ ചികിത്സ തേടിയിട്ടുണ്ടെന്നും മകൻ ആരോപിക്കുന്നു. പീറ്ററിന്റെ സ്ത്രീകളോടുള്ള അധിക താല്പര്യം കാരണം പരിചയത്തിലുള്ള പെണ്ണ് സുഹൃത്ത് ഗർഭിണിയായെന്നും അതിന് പിന്നാലെയാണ് അമ്മയും പീറ്ററും തമ്മിൽ മിണ്ടാത്തതെന്നും മകൻ പറയുന്നു. അച്ഛന്റെ വിവാഹത്തിൽ തനിക്കും സഹോദരിക്കും ഞെട്ടലില്ലന്നും പീറ്ററിന്റെ മകൻ കൂട്ടിച്ചേർത്തു.

-Advertisements-