Friday, May 3, 2024
-Advertisements-
NATIONAL NEWSഇപ്പോൾ പൃഥ്വിരാജിന് മനസ്സിലായിക്കാണും അനധികൃതമായി ഒരു രാജ്യത്ത് താമസിക്കാൻ പറ്റില്ലെന്ന് ; ടിപി സെൻകുമാർ

ഇപ്പോൾ പൃഥ്വിരാജിന് മനസ്സിലായിക്കാണും അനധികൃതമായി ഒരു രാജ്യത്ത് താമസിക്കാൻ പറ്റില്ലെന്ന് ; ടിപി സെൻകുമാർ

chanakya news
-Advertisements-

ആടുജീവിതം എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് ജോർദാനിൽ പോയ പൃഥ്വിരാജ് അവിടെ കുടുങ്ങി കിടക്കുകയാണെന്നുള്ള വാർത്ത പുറത്ത് വന്നതിന് പിന്നാലെ സർക്കാർ ഇടപെട്ട് വിസാ കാലവധി നീട്ടി നൽകിയിരുന്നു. വിസ തീർന്നതോടെയാണ് അനധികൃതമായി താമസിക്കാൻ പറ്റാതെ വന്നത് എന്നാൽ കൊറോണയുടെ സാഹചര്യത്തിൽ എങ്ങോട്ടും പോകാനും പറ്റാത്ത അവസ്ഥയിലായിരുന്നു പൃഥ്വിരാജ്ഉം സംഘവും.

എന്നാൽ പൃഥ്വിരാജിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിജിപി ടിപി സെൻകുമാർ. ഇപ്പോൾ പൃഥ്വിരാജിന് മനസ്സിലായിക്കാണുമല്ലോ അനധികൃതമായി ഒരു രാജ്യത്ത് താമസിക്കാൻ പറ്റില്ല എന്നുള്ളത്. ജോർദാനിൽ സിഎഎ ഉണ്ടോ അതോ ഇതേവനും കയറി കിടക്കാൻ പറ്റുമോ എന്നായിരുന്നു ടിപി സെൻകുമാറിന്റെ ചോദ്യം നേരത്തെ പൗരത്വഭേദഗതി ബില്ലിനെ എതിർത്ത് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ പോലീസ് മർദിച്ചിരുന്നു അതിനിടയിൽ ഒരു പെൺകുട്ടി പൊലീസിന് നേരെ കൈ ചൂണ്ടിയത് വൈറലായിരുന്നു. രാജ്യവിരുദ്ധരെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പൃഥ്വിരാജ് പോസ്റ്റ് ചെയ്തതും വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഈ സംഭവത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് ടിപി സെൻകുമാർ ഫേസ്‌ബുക്കിൽ പൃഥ്വിരാജിനെ പരിഹസിച്ച് രംഗത്തെത്തിയത്.

ടിപി സെൻകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി. “അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്.
അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?
കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു എന്തായി.

ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങൾ രക്ഷപ്പെടുന്നു.

-Advertisements-