Friday, May 3, 2024
-Advertisements-
INTERNATIONAL NEWSഏഷ്യാനെറ്റ്‌ ഇന്ത്യയ്ക്കെതിരെ നൽകിയ വ്യാജ വാർത്ത ഒടുവിൽ ഗൾഫ് അധികാരികൾക്കെതിരെ എന്ന താരത്തിലായി: തുടർന്ന് ചാനൽ...

ഏഷ്യാനെറ്റ്‌ ഇന്ത്യയ്ക്കെതിരെ നൽകിയ വ്യാജ വാർത്ത ഒടുവിൽ ഗൾഫ് അധികാരികൾക്കെതിരെ എന്ന താരത്തിലായി: തുടർന്ന് ചാനൽ സംഘത്തെ അറ

chanakya news
-Advertisements-

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരെ യും വന്ദേ ഭാരത് മിഷൻ ദൗത്യത്തിനെതിരെ കടുത്ത രീതിയിലുള്ള ആരോപണങ്ങൾ ഉയർത്തിക്കാട്ടി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു ഏഷ്യാനെറ്റ്‌. റംസാൻ മാസത്തിൽ അബുദാബിയിൽ മലയാളികൾ അടക്കമുള്ള തൊഴിലാളികൾ ഒന്നര മാസക്കാലമായി പട്ടിണിയിൽ തെരുവോരങ്ങളിൽ കഴിയുകയാണെന്നുള്ള വ്യാജ വാർത്തയാണ് റിപ്പോർട്ട്‌ ചെയ്തത്. കൂടാതെ വിസിറ്റിംഗ് വിസയിൽ യു എ ഇയിൽ എത്തിയ മൽസ്യത്തൊഴിലാളികൾ തെരുവിൽ കഴിയുകയാണെന്നുള്ള തരത്തിലാണ് വാർത്തകൾ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്നാണ് കാര്യങ്ങൾ അറസ്റ്റിലേക്ക് വഴിവെക്കുകയായിരുന്നു. റംസാൻ നോമ്പ് മാസത്തിൽ ഇവർ മുഴുപ്പട്ടിണിയാണെന്നുള്ള തരത്തിലായിരുന്നു വാർത്തകൾ പ്രചരിപ്പിച്ചത്.

ഇതേ തുടർന്നാണ് അബുദാബി അധികൃതർ നടപടി കൈകൊണ്ടത്. മലയാളത്തിൽ ഉള്ള വാർത്ത അറബിയിൽ തർജ്ജിമ ചെയ്തു ദുബൈ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ നൽകിയ വ്യാജ വാർത്ത അബുദാബിയ്ക്ക് എതിരെ ആകുകയായിരുന്നു. തുടർന്ന് അധികൃതർ ന്യൂസ്‌ സംഘത്തിന് എതിരെയുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു. നോമ്പ് പോലുള്ള പ്രധാനമായ ഒരു സമയത്ത് അബുദാബി തെരുവോരങ്ങളിൽ പ്രവാസികൾ പട്ടിണിയിൽ കഴിയുന്നുവെന്നുള്ള വാർത്ത അബുദാബി അധികൃതർക്കും വലിയ രീതിയിലുള്ള ക്ഷീണം ഉണ്ടാക്കി. സംഭവത്തെ തുടർന്ന് അബുദാബി സി ഐ ഡി വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

-Advertisements-