Friday, May 3, 2024
-Advertisements-
KERALA NEWSഒരു രാജ്യം ഒരു റേഷൻ: ഇനി കേരളത്തിന്‌ പുറത്തുള്ള 15 സംസ്ഥാനങ്ങളിൽ നിന്നും റേഷൻ വാങ്ങാൻ...

ഒരു രാജ്യം ഒരു റേഷൻ: ഇനി കേരളത്തിന്‌ പുറത്തുള്ള 15 സംസ്ഥാനങ്ങളിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കും

chanakya news
-Advertisements-

തിരുവനന്തപുരം: ഇനി കേരളത്തിലെ ആളുകൾക്ക് രാജ്യത്ത് മറ്റു പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാൻ സാധിക്കും. കര്ണ്ണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ഗുജറാത്ത്‌, മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ, ഹരിയാന, ത്രിപുര, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ, ഹിമാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളിൽ നിന്നും ഇനി മുതൽ റേഷൻ സാധനങ്ങൾ വാങ്ങാൻ സാധിക്കും.

ഒരു രാജ്യം ഒരു റേഷൻ പദ്ധതി പ്രകാരമാണ് കേന്ദ്രസർക്കാർ ഇത്തരമൊരു വിപുലീകരണം നടത്തിയത്. നേരെത്തെ നാല് സംസ്ഥാനങ്ങൾ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുള്ളു. എന്നാൽ ഇപ്പോൾ പതിനൊന്നു സംസ്ഥാനങ്ങളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി വിപുലീകരിച്ചിരിക്കുകയാണ്. ബീഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങൾ മാത്രമേ നേരെത്തെ ഈ പട്ടികയിൽ ഉൾപ്പെസതിയിരുന്നുള്ളു. ഈ പതിനഞ്ച് സംസ്ഥാനങ്ങളെ കൂടാതെ ദാദ്ര നാഗർ ഹവേലി ആൻഡ് ദമാൻ ദിയു എന്നി കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കും.

ഇതേ രീതിയിൽ തന്നെ മറ്റു സംസ്ഥാങ്ങളിൽ ഉള്ളവർക്ക് കേരളത്തിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാൻ സാധിക്കും. എന്നാൽ കാർഡ് അടിസ്ഥാനത്തിൽ ഉള്ള ആനുകൂല്യങ്ങൾ എല്ലാവർക്കും ബാധകവുമാണ്. എന്നാൽ മുൻഗണനയിലുള്ള വെള്ളക്കാർഡ്കാർക്കും അതുപോലെ തന്നെ നീല കാർഡുകാർക്കും കേരളത്തിൽ നിന്നു മാത്രമേ റേഷൻ ലഭിക്കുകയുള്ളു.

-Advertisements-